വാലിബനിൽ ഡബിളാ ഡബിൾ : ‘മലൈകോട്ടൈ വാലിബനി’ൽ ലാലേട്ടൻ ഡബിൾ റോളിലെന്ന് റിപ്പോർട്ട് 

കൊച്ചി : സൂപ്പര്‍സ്റ്റാര്‍ മോഹൻലാല്‍ ഇപ്പോള്‍ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘മലൈകോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. നിരൂപക പ്രശംസ നേടിയ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ മോഹൻലാല്‍ ചിത്രമായതിനാല്‍ സിനിമയെക്കുറിച്ചുള്ള സിനിമാപ്രേമികളുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നതാണ്. 

അതുകൊണ്ട് തന്നെ ടൈറ്റില്‍ റിലീസിന് മുമ്ബ് തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ മോഹൻലാല്‍ ഇരട്ടവേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ട്രേഡ് അനലിസ്റ്റ് ശ്രീധരൻ പിള്ളയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ വിവരം പങ്കുവെച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിനിമയില്‍ നിരവധി അന്യ ഭാഷ താരങ്ങള്‍ ഉണ്ട്. മറാത്തി നടി സോണാലി ചിത്രത്തില്‍ പ്രധാന താരമായി എത്തുന്നുണ്ട്. . സിനിമയുടെ ചിത്രീകരണം ജനുവരി പത്തിന് ആരംഭിച്ചു ജനപ്രിയ കന്നഡ നടനും സ്റ്റാൻഡ്-അപ്പ് കോമേഡിയനുമായ ഡാനിഷ് സെയ്ത് പങ്കിട്ട പോസ്റ്റര്‍ റീട്വീറ്റ് ചെയ്തുകൊണ്ട് സിനിമയിലെ തന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ‘ആമേൻ’ എന്ന ചിത്രത്തിനായി ലിജോ സഹകരിച്ച പിഎസ് റഫീഖ് ഈ വരാനിരിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Hot Topics

Related Articles