തൃശൂര്‍ : ചികിത്സക്കെത്തിയ രോഗിയുടെ ആക്രമണത്തില്‍ മരിച്ച ഡോ. വന്ദന ദാസിനു മരണാന്തര ബഹുമതിയായി എംബിബിഎസ് നല്‍കും.കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലറുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന മരിച്ചത്. മെയ് പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തില്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.