തിരുവനന്തപുരം : വണ്ടിപ്പെരിയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗമാണ്. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം മാങ്കൂട്ടത്തില്‍ നടത്തിയത്.
കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗം. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അതുകൊണ്ടാണ് അയാളെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് നിയമ സഹായം നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി 5 ന് രാജ്ഭവന് മുന്നില്‍ സമരം നടത്തുമെന്നും നവകേരള സദസിനെതിരെ ഈ മാസം 20 ന് പ്രതിഷേധിക്കുമെന്നും മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിധിയില്‍ അപ്പീല്‍ നല്‍കാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.