വണ്ടി പെരിയാർ: വള്ളക്കടവ് മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. 5 ഓളം കർഷകരുടെഏക്കർ കണക്കിന് കൃഷി കാട്ടാന നശിപ്പിച്ചു. ജനവാസ കേന്ദ്രങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനാശം സംഭവിക്കുന്നതിന് പരിഹാരം കാണുന്നതിനായി കർഷകരുടെ നേതൃത്വത്തിൽ സമര പരിപാടികൾ സംഘടിപ്പിച്ചിട്ടും ശാശ്വത പരിഹാരം ആയിട്ടില്ല.
ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്നത് തുടർകഥയാവുകയാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി വണ്ടിപ്പെരിയാർ വള്ളക്കടവിൽ വനാ തീർത്തിയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിൽ ഇന്നലെ രാത്രികാട്ടാന എത്തുകയും കർഷകരുടെ ഏക്കർ കണക്കിന് കൃഷി ദേഹണ്ണങ്ങളുമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ ഒരു കിലോമീറ്ററോളം വരുന്ന സ്ഥലത്ത് കാട്ടാന എത്തി ഏലം, കാപ്പി കുരുമുളക്, കവുങ്ങ് . തെങ്ങ് . വാഴ. തുടങ്ങിയ കൃഷി ദേഹണ്ണങ്ങൾ നശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏകദേശം 10 ഏക്കറോളം വരുന്ന കൃഷിയിടങ്ങളിലാണ് കാട്ടാന നാശം വിതച്ചിരിക്കുന്നത് കൃഷിയിടങ്ങളിലെ നാശങ്ങൾക്കൊപ്പം ജീവനും ഭീഷണിയായ സാഹചര്യത്തിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് കൃഷി കർഷക കൂട്ടായ്മ നേതാക്കൾ പറഞ്ഞു
തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി വൈദ്യുത വേലി, ട്രഞ്ച് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കർഷകർ ആവശ്യപെട്ടു