പത്തനംതിട്ട : ജില്ലയില്‍ വനിതാ കമ്മീഷന്റെ പ്രത്യേക അദാലത്തില്‍ 75 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 19 എണ്ണം തീര്‍പ്പാക്കി. മൂന്നുപരാതികള്‍ വിവിധ വകുപ്പിലേക്കായി റിപ്പോര്‍ട്ടിനുവേണ്ടി അയച്ചു. 53 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ഒറ്റപ്പെടല്‍ സ്ത്രീകളെ മാനസികസംഘര്‍ഷത്തിലേക്ക് നയിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നല്ല രീതിയിലുള്ള ആശയ വിനിമയത്തിലൂടെ അവരുടെ ആവലാതികളും പരാതികളും കുറയ്ക്കാന്‍ സാധിക്കുമെന്നും കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.
മാനസികസംഘര്‍ഷം നേരിടുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരാനുള്ള പ്രവര്‍ത്തനവും ശ്രദ്ധയും നല്‍കുമെന്നും സ്ത്രീകളില്‍ കോവിഡ് പശ്ചാത്തലത്തിലുള്ള സാമൂഹ്യ ചുറ്റുപാടില്‍ മാനസികസംഘര്‍ഷം കൂടുതലായി കാണപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. മാനസികസംഘര്‍ഷത്തിന്റെ പേരില്‍ ലഭിക്കുന്ന പരാതികളില്‍ ചിലതില്‍ പരാതിക്കാര്‍ പറയുന്നതില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെടുന്ന കേസുകളുമുണ്ടെന്നും ഷാഹിദ കമാല്‍ പറഞ്ഞു.