വാവ സുരേഷ് ഇനി വെള്ളിത്തിരയിലേക്ക് : “കാളാമുണ്ടൻ” ഉടൻ ചിത്രീകരണം ആരംഭിക്കുന്നു…

തിരുവനന്തപുരം: പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവ സുരേഷ് ഇനി വെള്ളിത്തിരയിലേക്ക്. കാളാമുണ്ടൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായാണ് വാവ സുരേഷ് എത്തുക. ചിത്രത്തിന്റെ പൂജ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃത ഭവനിൽ നടന്നു. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്ന ചിത്രം കലാധരനാണ് സംവിധാനം ചെയ്യുന്നത്.

Advertisements

സംവിധായകൻ കലാധരൻ തന്നെയാണ് കാളാമുണ്ടൻ്റെ ഗാനരചന നിർവഹിക്കുക. ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് എം ജയചന്ദ്രൻ ആയിരിക്കും. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത ഗാന രചയിതാവ് കൂടിയായ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന് ഭദ്രദീപം തെളിയിച്ചത്. ഗാനരചയിതാവായ കെ ജയകുമാർ ഐ എ എസ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവംബർ മാസം ആദ്യം മുതൽ തിരുവനന്തപുരത്ത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും. പ്രകൃതിസ്നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്കാരങ്ങളും തിരസ്കാരങ്ങളും ഇടകലർന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ പുറത്തു വന്നിട്ടില്ല. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന മനോഹരമായൊരു ചിത്രമായിരിക്കും കാളാമുണ്ടൻ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

കലാ സംവിധാനം അജയൻ അമ്പലത്തറ. മേക്കപ്പ് ലാൽ കരമന. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. സ്റ്റിൽസ് വിനയൻ സി എസ്. പി ആർ ഒ എം കെ ഷെജിൻ.

Hot Topics

Related Articles