വാവാ സുരേഷിനെ പാമ്പ് പിടിക്കാൻ വിളിക്കരുതെന്നു വനം വകുപ്പ്; വനം വകുപ്പിനെതിരെ പ്രതികരണവുമായി മന്ത്രി വി.എൻ വാസവൻ; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അസൂയയെന്നും മന്ത്രി

തിരുവനന്തപുരം: വാവാ സുരേഷിനെ പാമ്പിനെ പിടികൂടാൻ വിളിക്കരുതെന്നു പറയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അസൂയയാണെന്നു മന്ത്രി വി.എൻ വാസവൻ. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ട വാവ സുരേഷിന് പിന്തുണയുമായി സുരേഷിന്റെ വീട്ടിലെത്തിയതായിരുന്നു മന്ത്രി വി എൻ വാസവൻ.

Advertisements

വാവയെ വിളിക്കരുതെന്ന് പറയാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ വിളിച്ചാൽ അവർ സമയത്ത് വരാറുണ്ടോ എന്നും മന്ത്രി ചോദിച്ചു. ഉദ്യോഗസ്ഥർക്ക് വാവ സുരേഷിനോട് കുശുമ്പാണ്. നന്മ ചെയ്യുന്നത് ആരും തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാവ സുരേഷിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങൾ സംസാരിക്കുകയായിരുന്നു വി എൻ വാസവൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബത്തിന്റെ ആഗ്രഹം അനുസരിച്ച് വീട് പണിത് നൽകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വീടിന്റെ അവസ്ഥ ദയനീയമാണ്. സിപിഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ ചാരിറ്റബിൾ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് വെച്ച് നൽകുക. ഇതിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും നാളെ എഞ്ചിനീയർ എത്തുമെന്നും മന്ത്രി അറിയിച്ചു. വിമർശകർ കാണാതെ പോകുന്നത് അദ്ദേഹം മനുഷ്യ സ്‌നേഹിയും മൃഗ സ്‌നേഹിയുമാണെന്നും മന്ത്രി വി എൻ വാസവൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles