പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനിരയായ കർഷകനെ ആത്മഹത്യയിലേക്ക് നയിച്ചവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം :  എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി

 പുൽപ്പള്ളി : പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ കെ പി സി സി  ജനറൽ സെക്രട്ടറിയായ  കെ. കെ അബ്രഹാം പ്രസിഡണ്ടായിരുന്ന കാലത്ത് നടത്തിയ വായ്പാതട്ടിപ്പിനിരയായ കിഴക്കേ ഇലയിടത്ത് രാജേന്ദ്രൻ നായരാണ് ആത്മഹത്യ ചെയ്തത്. 70 സെൻറ് സ്ഥലം ബാങ്കിൽ പണയപ്പെടുത്തി എഴുപതിനായിരം രൂപ മാത്രമാണ് രാജേന്ദ്രൻ ലോണായി എടുത്തത്.  

എന്നാൽ ബാങ്കിൽ പണയപ്പെടുത്തിയിരുന്ന ഈ സ്ഥലത്തിൻ്റെ ഈടിൻമേൽ കർഷകൻ അറിയാതെ ഇരുപത്തിനാല് ലക്ഷത്തി മുപ്പതിനായിരം രൂപ ബാങ്ക് ഭരണസമിതിയും ചില ഉദ്യാേഗസ്ഥരും ചേർന്ന് തട്ടിയെടുക്കുകയുണ്ടായി. നിലവിൻ 43 ലക്ഷം രൂപ ബാങ്കിൽ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് രാജേന്ദ്രൻ ഈ വിവരം അറിഞ്ഞത്.  ഇതിൽ മനംനൊന്താണ് കർഷകൻ ആത്മഹത്യ ചെയ്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

38 ൽ പരം ആളുകളുടെ പേരിൽ ഇത്തരത്തിൽ വായ്പാ തട്ടിപ്പ് നടത്തിയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.     കർഷകനെ കടക്കെണിയിൽപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ച ബാങ്കിൻ്റെ മുൻ പ്രസിഡണ്ടിനും ഭരണ സമിതി അംഗങ്ങൾക്കെതിരേയും കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്  എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ സമരവുമായി  മുന്നോട്ടു പോകുമെന്ന് വയനാട് ജില്ലാ കമ്മിറ്റി.

എൻ വൈ സി വയനാട് ജില്ലാ പ്രസിഡന്റ് ജോയ് പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോഷി ജോസഫ്, സുജിത്ത് പി എ, നിതീഷ് പുൽപ്പള്ളി, ജ്യോതിഷ് കേണിച്ചിറ, പ്രവീഷ് വൈത്തിരി, അബു ബത്തേരി  തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles