കോട്ടയം : കോട്ടയം നഗരത്തിലെയും പരിസര പ്രദേശത്തെയും അനിയന്ത്രിതമായ മാലിന്യ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജോയിസ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമിതി ജില്ലാ ട്രഷറർ പി എ അബ്ദുൾ സലിം ഉദ്ഘാടനം ചെയ്തു. യുണിറ്റ് മുൻ പ്രസിഡന്റ് നാസർ ചാത്തൻകോട്ട് മാലി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുണിറ്റ് സെക്രട്ടറി അബ്ദുൾ ഖാദർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ രാജേഷ് കെ മേനോൻ,കെ ടി സൈമൺ, കെ വി സെബാസ്റ്റ്യൻ , ,ഏരിയ ട്രഷറർ റ്റി കെ സജീവ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ : സുനിൽ മോൻ മാത്യു (പ്രസിഡന്റ്) അബ്ദുൾ ഖാദർ (സെക്രട്ടറി), എം ഇ ഇസ്മായിൽ (ട്രഷറർ) ആയും 11 അംഗ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.