വ്യവസായ വകുപ്പിന്റെ ദൃശ്യ മാധ്യമ അവാർഡ് ഏഷ്യനെറ്റ് ന്യൂസ് കോട്ടയം റിപ്പോർട്ടർ എസ്. ശ്യാംകുമാറിന്

കോട്ടയം : ഏഷ്യനെറ്റ് ന്യൂസ് കോട്ടയം റിപ്പോർട്ടറും, ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ എസ്. ശ്യാംകുമാറിന് വ്യവസായ വകുപ്പിന്റെ ദൃശ്യ മാധ്യമ അവാർഡ്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് സഹായകരമാകുന്ന മാധ്യമ റിപ്പോർട്ടുകൾക്ക് വ്യവസായ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യനെറ്റ് ന്യൂസിലെ എസ്. ശ്യാം കുമാറിന് അവാർഡ്. കോട്ടയത്തെ വെള്ളൂർ കേരള പേപ്പർ പ്രൊഡക്സിനെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്. വ്യവസായ മന്ത്രി പി.രാജീവാണ് അവാർഡ് പ്രഖ്യാപിച്ചത്.

Advertisements

Hot Topics

Related Articles