ഏത് കോണ്‍ഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും അത് സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ശശി തരൂര്‍ എംപിയെ മന്നും ജയന്തി സമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രശംസിച്ചതില്‍ സന്തോഷമെന്ന് വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ഓരോ പരിപാടിയിലും ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കേണ്ടത് അതിന്റെ സംഘാടകരാണെന്നും സതീശന് പ്രതികരിച്ചു.
പത്ത് വര്‍ഷത്തിനു ശേഷം ആദ്യമായാണ് മന്നം ജയന്തി സമ്മേളനത്തിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവിനെ എന്‍എസ്എസ് ക്ഷണിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിപക്ഷ നേതാവ് വിഡി സതീശന്, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്. രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനമ ഉന്നിച്ചിരുന്നു. ഇതിന് ശേഷമാണ് ശശി തരൂരുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ തരൂരിനെ എന്‍.എസ്.എസ് വേദിയിലേക്ക് ക്ഷണിക്കുന്നത്.
മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂരിനെ ഡല്‍ഹി നായരല്ലെന്നും കേരള പുത്രനും വിശ്വ പൗരനുമാണെന്നും പറഞ്ഞുകൊണ്ടാണ് ജി.സുകുമാരന്‍ നായര്‍ പുകഴ്ത്തിയത്. ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായര്‍ എന്ന് വിളിച്ചു. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്. വിശ്വ പൗരനാണ്.അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താന്‍ കാണുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.