തിരുവനന്തപുരം : സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ്. 10 ടണ്‍ തക്കാളി ആന്ധ്രാപ്രദേശില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആന്ധ്രയിലെ കര്‍ഷകരില്‍ നിന്നും സംഭരിച്ച 10 ടണ്‍ തക്കാളി എത്തിച്ചത്.
ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും. കിലോഗ്രാമിന് 48 രൂപയ്ക്കായിരിക്കും ചില്ലറ വില്‍പ്പന. വരും ദിവസങ്ങളില്‍ തെങ്കാശിയിലെ നിന്ന് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അവ കേരളത്തിലെത്തും. മദ്യകേരളത്തില്‍ ആണ് വിതരണം നടത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്‌നാട് സര്‍ക്കാരുമായി കരാറിലായിരിക്കുന്ന കര്‍ഷകരില്‍ നിന്നാണ് പച്ചക്കറി ശേഖരിക്കുക. അവയുടെ വില സര്‍ക്കാര്‍ അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് നല്‍കും. 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഹോര്‍ട്ടികോര്‍പ് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.തെക്കന്‍ മേഖലയില്‍ വിതരണത്തിനുള്ള പച്ചക്കറി തിരുനെല്‍വേലിയില്‍ നിന്നും വടക്കന്‍ മേഖലയില്‍ വിതരണത്തിനുള്ളവ കര്‍ണാടകയില്‍ നിന്നുമാണ് എത്തിക്കുക.