താഴത്തങ്ങാടി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്-1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴമൂലം വെള്ളം കയറി.
മീനച്ചിലാറിൽ നിന്നും ഒഴുകിവരുന്ന വെള്ളവും, സമീപ പ്രദേശങ്ങൾ പഴയതിലും പൊങ്ങിയതിനാൽ ക്ഷേത്രമതിൽ കെട്ടിനുള്ളിൽ വരുന്ന വെള്ളം തങ്ങിനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായിട്ടും പതിവുപ്പോലെതന്നെ ക്ഷേത്രം മേൽശാന്തി അണലക്കാട്ട് ഇല്ലത്ത് കേശവൻ നമ്പൂതിരി നിത്യേനേയുള്ള ക്ഷേത്ര പൂജാധികർമ്മങ്ങൾക്ക് ഇന്നുവരെ മുടക്കം വരുത്തിയിട്ടില്ല.
വർഷാവർഷങ്ങളിൽ ക്ഷേത്രത്തിൽ ഉണ്ടാക്കുന്ന വെള്ളപ്പൊക്കത്തിന് ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെ
ദേവസ്വം ബോർഡുമായി കൂടി ആലോചിച്ച് ഉടൻതന്നെ ശാശ്വത പരിഹാരം കണ്ടെത്തുമെന്ന്
ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ്
വി പി മുകേഷ്, സെക്രട്ടറി പി കെ ശിവപ്രസാദ്, വൈ. പ്രസിഡൻ്റ് എം.റ്റി സുരേഷ്, ജോ: സെക്രട്ടറി എൻ ശശികുമാർ, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ അറിയിച്ചു.