തളിപ്പറമ്പ് വെള്ളിക്കീൽ വിനോദ സഞ്ചാര കേന്ദ്രം പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി എം വി ഗോവിന്ദൻ എംഎൽഎ അറിയിച്ചു. പദ്ധതി പ്രദേശത്തെ സർവ്വേ ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നതായും വിശദമായ പദ്ധതി റിപ്പോർട്ട് അതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Advertisements
എത്രയും പെട്ടെന്ന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനും പ്രവൃത്തി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. സംസ്ഥാന സർക്കാർ അനുവദിച്ച 8 കോടി രൂപയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. കിലോമീറ്ററുകളോളം നീളത്തിലുള്ള സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി യാഥാർഥ്യമാകും.