വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം നവംബർ 18 മുതൽ

ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം നവംബർ 18 മുതൽ 

കോട്ടയം :   തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് 1-ൻ്റെ കീഴിലുള്ള വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ നവംബർ 18 മുതൽ 27 വരെ ദേവീ ഭാഗവത നവാഹയജ്ഞം നടത്തപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാഗവത ആചാര്യശേഷ്ഠ പുള്ളിക്കണക്ക് ഓമനക്കുട്ടനാണ് യജ്ഞാചാര്യൻ.

യജ്ഞശാലയിൽ വിവിധ വഴിപാടുകളും, നാമസങ്കീർത്തനങ്ങളും ഉണ്ടായിരിക്കുന്നതാണ്. നവാഹയജ്ഞത്തോടനുബന്ധിച്ച് യജ്ഞവേദിയിൽ പ്രതിഷ്ടിക്കുവാനുള്ള ദേവീ വിഗ്രഹഘോഷയാത്ര ആരംഭ ദിവസമായ   നംവമ്പർ 18-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് തളിയിൽ  മഹാദേവ ക്ഷേത്രസന്നിതിയിൽ നിന്നും ഭദ്രദീപം തെളിയിച്ച് പുത്തനങ്ങാടി ദേവീക്ഷേത്രം, വേളൂർ കിഴക്കേക്കര ശ്രീധർമ്മശാസ്താക്ഷേത്രം, കോയിക്കളം ശിവപാർവ്വതി എന്നീ ക്ഷേത്രങ്ങളിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ദേവീവിഗ്രഹം വഹിച്ച് പാറപ്പാടം ദേവീക്ഷേത്രത്തിൽ എത്തി യജ്ഞാചാര്യന്   പൂർണ്ണകുംഭം നൽകി ദേവീഭാഗവത നവാഹ യജ്ഞത്തിന് തിരിതെളിയിച്ച് സമാരംഭംകുറിക്കുമെന്ന് ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻ്റ് വി പി മുകേഷ്, വൈ.പ്രസിഡൻ്റ് എൻ.കെ വിനോദ്, സെക്രട്ടറി പി.കെ ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.

Hot Topics

Related Articles