കോട്ടയം വെള്ളൂരിൽ സ്‌കൂട്ടർ മോഷ്ടാക്കൾ പിടിയിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശിയും പ്രായപൂർത്തിയാകാത്ത സുഹൃത്തും

വെള്ളൂർ: വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം മുട്ടട സജു വിലാസത്തിൽ ഉദയന്റെ മകൻ ഹാബേൽ (19), ഇയാളുടെ കൂട്ടുകാരൻ പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് വെള്ളൂർ പോലിസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ മാസം 22ന് പുലർച്ചെ വെള്ളൂർ
പഞ്ചായത്ത് ഓഫീസിന് പിൻവശം കുറ്റിയാങ്കോണത്ത് ബിനീഷിന്റെ വീട്ടിന് മുൻവശം പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്‌കൂട്ടറുമായി പ്രതികൾ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

Advertisements

തിരുവനന്തപുരം മണ്ണന്തലയിൽ വച്ച് പോലീസ് ചെക്കിങ്ങിനിടെ വാഹനം ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. അതിനുശേഷം പ്രതി ഹാബേൽ കൺട്രോൾമെന്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് മറ്റൊരു സ്‌കൂട്ടർ മോഷ്ടിക്കുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരുവനന്തപുരം ചാലിൽ നിന്ന് പിടികൂടുകയുമായിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ വെള്ളൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി ഹാബേലിന് മണ്ണന്തല പോലീസ് സ്റ്റേഷനിൽ ഭണ്ഡാര മോഷണ കേസ്, മ്യൂസിയം, കണ്ടോൺമെന്റ്, പോത്തൻകോട് തുടങ്ങിയ സ്ഥലങ്ങളിലും വാഹന മോഷണം കേസുകൾ ഉണ്ട്, മോഷണത്തിൽ നിന്നും ലഭിക്കുന്ന പണം ധൂർത്തടിച്ച് ജീവിക്കുകയാണ് പ്രതികൾ. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലാക്കി. വെള്ളൂർ എസ്. എച്ച്. ഒ. മുഹമ്മദ് നിസാർ, എസ്.ഐ. രാമദാസ്, സീനിയർ സർവീസ് സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ജോസ്‌കി ഷോർ അരുൺ, സുനിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു, പ്രതിയെ വൈക്കം ജുഡീഷനിൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles