പാലക്കാട് : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഗൂഢാലോചന നടത്തിയെന്ന കെ വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പല്‍ ലാലിമോള്‍.വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ജീവിതത്തില്‍ രാഷ്ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിൻസിപ്പല്‍ പ്രതികരിച്ചു.
താൻ ഒരു ഗുഢാലോചനയും നടത്തിയിട്ടില്ലെന്നും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരാണ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം അറിയിച്ചതെന്നും ലാലിമോള്‍ പറഞ്ഞു. വിദ്യയുടെ ആരോപണം തെറ്റാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഒരിക്കലും വഴിവിട്ട ഇടപെടല്‍ നടത്തിയിട്ടില്ലെന്നും പ്രിൻസിപ്പല്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഞാൻ അധര്‍മം പ്രവര്‍ത്തിക്കില്ല. ധര്‍മത്തിന്റെ പക്ഷത്താണ്. ഒരു കുട്ടികളോടും വിവേചനം കാണിച്ചിട്ടില്ല. ഇനി കാണിക്കുകയുമില്ല. എന്നാല്‍, അന്ന് ഇത്തരമൊരു വ്യാജരേഖ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആത്മാര്‍ത്ഥമായി കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും’ -ലാലിമോള്‍ അറിയിച്ചു.
അറസ്റ്റിലായ വിദ്യ തനിയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂര്‍വം കരുവാക്കുകയായിരുന്നുവെന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു. കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിലെന്നും അട്ടപ്പാടി ഗവണ്മെന്റ് കോളജ് പ്രിൻസിപ്പലും ഇതില്‍ പങ്കാളിയാണെന്നും വിദ്യ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രിൻസിപ്പല്‍ രംഗത്തെത്തിയത്.