പാലക്കാട്: വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ കൈക്കൂലിയായി വാങ്ങിയ 67,000 രൂപ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടറായ ബിനോയ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യുക.
വിജിലന്‍സ് സംഘത്തെ കണ്ട് എം വി ഐ ബിനോയ് കുതറിയോടാന്‍ ശ്രമിച്ചു. ചരക്കു വാഹനങ്ങളില്‍ കൊണ്ടു വരുന്ന ഡ്രൈവര്‍മാരില്‍ നിന്ന്, ചരക്ക് ഏതായാലും അത് കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ പണമായിരുന്നു കൈക്കൂലിയായി വാങ്ങിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പച്ചക്കറിയായും പഴങ്ങളായും മാറി എന്നാണ് വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.