രാജ്കോട്ട് : തകര്‍പ്പന്‍ ജയത്തോടെ കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സഞ്ജു സാംസന്റെയും കൂട്ടരുടെയും മുന്നേറ്റം.വിജയ് ഹസാരെയില്‍ മൂന്നാംതവണയാണ് കേരളം നോക്കൗട്ടിലെത്തുന്നത്. എന്നാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറുന്നത് ആദ്യമായിട്ടാണ്.
ഉത്തരാഖണ്ഡിനെതിരെ 71 പന്തില്‍ 83 റണ്ണുമായി പുറത്താകാതെനിന്ന സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ വിജയശില്‍പ്പി. രണ്ട് സിക്സറും ഏഴ് ബൗണ്ടറികളുമായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സില്‍. ഉത്തരാഖണ്ഡ് മുന്നോട്ട് വെച്ച 224 റൺസ് വിജയലക്ഷ്യം കേരളം 35.4 ഓവറില്‍ മറികടന്നു. എം ഡി നിധീഷ് മൂന്ന് വിക്കറ്റെടുത്തു. ബേസില്‍ തമ്പി രണ്ടും വിക്കറ്റ് നേടി. ബാറ്റര്‍മാരില്‍ വിഷ്ണു വിനോദ് (34), ക്യാപ്റ്റന്‍ സഞ്ജു (33), വിനൂപ് മനോഹരന്‍ (28), രോഹന്‍ കുന്നുമ്മല്‍ (26) എന്നിവര്‍ സച്ചിന്‍ ബേബിക്ക് പിന്തുണ നല്‍കി. 93 റണ്ണെടുത്ത ജയ് ബിസ്ടയാണ് ഉത്തരാഖണ്ഡ് ബാറ്റര്‍മാരില്‍ തിളങ്ങിയത്.
ക്വാര്‍ട്ടറില്‍ സര്‍വീസസാണ് എതിരാളികള്‍. ഈ മാസം ഇരുപത്തിരണ്ടിനാണ് മത്സരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രൂപ്പില്‍ കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര ടീമുകള്‍ക്ക് 16 വീതം പോയിന്റായിരുന്നു. മികച്ച റണ്‍നിരക്ക് കേരളത്തിനെ തുണച്ചു.