ഇളയദളപതി ചിത്രം വാരിസിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ അവസാനിക്കുകയാണ്. നാളെയാണ് വിജയ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഇതിനിടെ തന്റെ കരിയറിലെ 66ാം ചിത്രത്തിനായി സൂപ്പർതാരം വാങ്ങിയ പ്രതിഫലത്തുക ചർച്ചയാവുകയാണ്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ സിനിമയ്ക്ക് 105 കോടി രൂപയാണ് വിജയ് പ്രതിഫലം കൈപ്പറ്റിയതെന്ന് ഫിലിം ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ചിത്രത്തിന്റെ ജി എസ് ടി ടാക്സായി 19 കോടി രൂപയും വാങ്ങിയിട്ടുണ്ട്. 200 കോടിയാണ് വാരിസിന്റെ ആകെ ബഡ്ജറ്റെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിൽ പകുതിയിലേറെയും വിജയ്യുടെ പ്രതിഫലത്തിനായാണ് ചെലവഴിച്ചിരിക്കുന്നത്. വിജയ്യുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയാണിതെന്നാണ് റിപ്പോർട്ടുകൾ. വാരിസിലെ നായിക രശ്മിക മന്ദാനയുടെ പ്രതിഫലം നാലുകോടി രൂപയാണ്. ചിത്രത്തിലെ പ്രധാന വില്ലനായ പ്രകാശ് രാജിന്റെ പ്രതിഫലത്തുക ഒരു കോടി രൂപയാണ്.
ഹിന്ദിയിലും ചിത്രം ഒരുക്കിയിട്ടുണ്ട്. വംശി പൈഡപ്പള്ളിയാണ് വാരിസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.തെലുങ്കിലെ പ്രശസ്ത സംവിധായകനായ വംശി പൈഡിപ്പള്ളിയുടെ ആദ്യ തമിഴ് ചിത്രമാണിത്. വിജയ്യുടെ ആദ്യ തെലുങ്ക് ചിത്രവും. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ശരത് കുമാർ, എസ് ജെ സൂര്യ, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ് തമന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇപ്പോൾതന്നെ സൂപ്പർ ഹിറ്റുകളാണ്. നടൻ ചിമ്ബു ആലപിക്കുന്ന ഗാനം വാരിസിന്റെ ഹൈലൈറ്റായിരിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മാണം.