വിപണി ഇനി ഡോളറിൽ മാത്രം മതി : മറ്റ് കറൻസികളെ ആശ്രയിച്ചാല്‍ വലിയ നല്‍കേണ്ടി വരും: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാല്‍ വലിയ നല്‍കേണ്ടി വരുമെന്ന് ബ്രിക്സ് രാജ്യങ്ങള്‍ക്ക് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.യു.എസ്. ഡോളറിന് പകരം വിനിമയത്തിനായി പുതിയ കറൻസി നിർമിക്കാനോ മറ്റൊരു കറൻസിയെ പിന്തുണയ്ക്കാനോ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തയ്യാറാകരുതെന്നാണ് ട്രംപിന്റെ നിർദ്ദേശം. ഡോളറിനെ കൈവിട്ടാല്‍ ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കുമേല്‍ 100 ശതമാനം ചുങ്കം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഇക്കാര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണം.

Advertisements

മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കൻ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓർമപ്പെടുത്തി. ‘ഊറ്റാൻ മറ്റൊരാളെ കണ്ടെത്തണം. ബ്രിക്‌സ് രാജ്യങ്ങള്‍ അന്താരാഷ്ട്ര വ്യാപാരത്തില്‍നിന്ന് ഡോളറിനെ നീക്കാൻ സാധ്യതയില്ല, അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അവർക്ക് അമേരിക്കയോട് ഗുഡ്‌ബൈ പറയാം’, ട്രംപ് കൂട്ടിച്ചേർത്തു.അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറൻസികള്‍ ഉപയോഗിക്കാനുള്ള ചർച്ചകള്‍ക്ക് ഒക്ടോബറില്‍ ചേർന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ തുടക്കമിട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, എത്ത്യോപ്യ, യു.എ.ഇ. രാജ്യങ്ങളാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. അതേസമയം, ഡീ- ഡോളറൈസേഷൻ പരിഗണനയിലില്ലെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.