തിരുവനന്തപുരം : ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റിൽ കിടന്നു ചിരിക്കുന്ന കൂൾ ഡ്രൈവർ. ‘ചേട്ടാ, എന്റെ ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാൾ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.
എന്നാൽ വിഡിയോയുടെ വാസ്തവം എന്താണെന്നു പുറത്തുവിട്ടിരിക്കുകയാണു കേരള പൊലീസ്. ചരക്കുലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോ–റോ സർവീസിൽ ഉൾപ്പെട്ട ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ചിലരെങ്കിലും വാസ്തവമറിയാതെ ഇതുപോലുള്ള പരീക്ഷണങ്ങൾ ചെയ്ത് അപകടം വരുത്തി വയ്ക്കുമെന്ന് ചിലർ കമന്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇതുപോലുള്ള വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ എന്ത് നടപടിയാണ് ഉണ്ടാവുക? യുട്യൂബ് കാണികളെ കൂട്ടാൻ എന്ത് തോന്ന്യാസവും കാണിക്കാം എന്നത് അപകടരമല്ലേയെന്നും പൊലീസിനോട് ചിലർ ചോദിച്ചു.