വിരാട് കോഹ്‌ലിയും, ചേതേശ്വര്‍ പൂജാരയുമാണ് ഫൈനലിലെ ഇന്ത്യയുടെ നിര്‍ണായക ഘടകങ്ങൾ ; ഇരുവരേയും കുറിച്ചാണ് ഓസ്‌ട്രേലിയ കാര്യമായി ചിന്തിക്കുന്നത് ; തുറന്ന് പറഞ്ഞ് റിക്കി പോണ്ടിങ്

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങാനിരിക്കെ ഇന്ത്യയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഫൈനലിലെ ഇന്ത്യയുടെ നിര്‍ണായക ഘടകങ്ങളെന്ന് പോണ്ടിങ് പറയുന്നു. ഫൈനല്‍ തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്യാമ്പ് കാര്യമായി സംസാരിക്കുന്നതു ഇരുവരേയും കുറിച്ചാണെന്നും പോണ്ടിങ് പറഞ്ഞു.

ഈ മാസം ഏഴ് മുതല്‍ 11 വരെയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍. ഇംഗ്ലണ്ടിലെ ഓവലിലാണ് പോരാട്ടം. ഇതിനു മുന്നോടിയായി ഐസിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുടെ നിര്‍ണായക ശക്തിയെന്താണെന്ന് പോണ്ടിങ് വ്യക്തമാക്കിയത്. ഒട്ടും സംശയം വേണ്ട കോഹ്‌ലിയെക്കുറിച്ച്‌ ഓസീസ് സംസാരിക്കും. മറ്റൊരാള്‍ പൂജാരയാണ്. ഇരുവരേയും കുറിച്ചാണ് ഓസ്‌ട്രേലിയ കാര്യമായി ചിന്തിക്കുന്നത്.’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മുന്‍ കാലങ്ങളിലും പൂജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ വലിയ കടമ്പയായി നിന്നിട്ടുണ്ട്. സമാന വിക്കറ്റാണ് ഫൈനല്‍ പോരാട്ടം നടക്കുന്ന ഓവലിലേതും. അതിനാല്‍ പൂജാര ക്രീസിലെത്തിയാല്‍ എത്രയും പെട്ടെന്ന് മടക്കാനായിരിക്കും ഓസീസ് ശ്രദ്ധ പതിപ്പിക്കുക.’ ടി20യിലാണെങ്കിലും കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി കോഹ്‌ലി മിന്നും ഫോമിലാണെന്ന് ഓസ്‌ട്രേലിയക്ക് നന്നായി അറിയാം. അദ്ദേഹം എന്നോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഏറ്റവും മികച്ച ഫോമിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയെ സംബന്ധിച്ച്‌ ഇക്കാര്യം ഒരു മുന്നറിയിപ്പാണ്’- പോണ്ടിങ് വ്യക്തമാക്കി.

Hot Topics

Related Articles