സ്പോർട്സ് ഡെസ്ക്ക് : അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരം രോഹിത് ശര്‍മ്മയുടെ റെക്കോഡ് പെരുമഴയാല്‍ സമൃദ്ധമായിരുന്നു.രോഹിത്തിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ അനായാസം ജയിച്ച് കയറിയപ്പോഴും, വിരാട് കോഹ്ലിയെന്ന ഫിനിഷറുടെ മികവും ഇന്ത്യൻ ആരാധകര്‍ മറക്കാനിടയില്ല. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറികള്‍ നേടാൻ വിരാടിനായി.
അതേസമയം, ലോകകപ്പില്‍ ഇന്ത്യൻ ഇതിഹാസ താരം, സാക്ഷാല്‍ സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഇന്ത്യൻ നായകനായ കോഹ്ലി. ലോകകപ്പ് ഫോര്‍മാറ്റുകളില്‍ എല്ലാത്തിലും വച്ച് ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്ത ക്രിക്കറ്ററെന്ന നേട്ടമാണ് സച്ചിനില്‍ നിന്നും കോഹ്ലി സ്വന്തമാക്കിയത്. ഏകദിന, ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 2278 റണ്‍സാണ് സച്ചിന്റെ ആകെ സമ്പാദ്യം. എന്നാല്‍, ഇന്നലെ മത്സരത്തിന് ശേഷം വിരാട് കോഹ്ലിയുടെ ലോകകപ്പുകളിലെ വ്യക്തിഗത സ്കോര്‍ 2311 ആയി ഉയര്‍ന്നിട്ടുണ്ട്.