ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്ന് മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും അധികം ആരാധകരുള്ള താരമാണ് വിരാട് കൊഹ്ലി.അടുത്തിടെയായി പഴയ ഫോമിലേക്ക് ഉയരാന്‍ താരത്തിന് കഴിയുന്നില്ലെങ്കിലും അതൊന്നും തന്നെ ആരാധകരുടെ എണ്ണത്തെ ബാധിച്ചിട്ടില്ല. വിരാട് കൊഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും മക്കളും ഇംഗ്ലണ്ടിലെ ലണ്ടനിലാണ് താമസിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങളിലെ ഇടവേള സമയങ്ങളില്‍ കൊഹ്ലിയും കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം.ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചാല്‍ വിരാട് കൊഹ്ലിയും അനുഷ്‌കയും മക്കളും ഇന്ത്യ വിടുമെന്നും പിന്നീട് ഇംഗ്ലണ്ടിലായിരിക്കും സ്ഥിരതാമസമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഇന്ത്യയില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഒരിക്കലും സ്വകാര്യ ജീവിതം മുന്നോട്ട് നയിക്കാന്‍ കഴിയില്ലെന്നതാണ് താരത്തെ ഇത്തരമൊരു തീരുമാനമെടുപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ താരകുടുംബത്തിന്റെ തീരുമാനത്തിനുള്ള കാരണം വിശദീകരിക്കുകയാണ് കൊഹ്ലിയുടെ ആര്‍സിബിയിലെ മുന്‍ സഹതാരവും സുഹൃത്തുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍.ഐപിഎല്ലില്‍ ഒരുമിച്ച് കളിക്കുന്ന ഒരു സീസണില്‍ കൊഹ്ലിക്കൊപ്പം പരിശീലനത്തിന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോയതും മടങ്ങിവന്നതുമായ സംഭവമാണ് ഓസീസ് സൂപ്പര്‍താരം വിവരിച്ചത്. സ്റ്റേഡിയത്തിലെത്തി ഒരുപാട് നേരം ഒരുമിച്ച് ബാറ്റിംഗ് പരിശീലനം നടത്തി. അതിന് ശേഷം ഹോട്ടലിലേക്ക് മടങ്ങണമായിരുന്നു. ഒരു കാറിലായിരുന്നു ഇരുവരും മടങ്ങിയത്. കാറിന്റെ മുന്‍ സീറ്റില്‍ ഒരു സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നില്‍ ഒരു വണ്ടി നിറയെ പൊലീസുകാരും സുരക്ഷയുടെ ഭാഗമായി കാറിനെ പിന്തുടരുന്നുണ്ടായിരുന്നു.കാര്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് എത്തിയപ്പോള്‍ ഉള്ളില്‍ വിരാട് ഉണ്ടെന്ന് മനസ്സിലാക്കിയ ആളുകള്‍ അവിടേക്ക് ഓടിയെത്തി. അവര്‍ കാറിലും കാറിന്റെ വിന്‍ഡോയിലും അടിക്കാനും തള്ളി തുറക്കാനും ശ്രമം തുടങ്ങി. കൊഹ്ലി അവരെ നോക്കാനും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുമായിരുന്നു അവര്‍ അങ്ങനെ ചെയ്തത്. ഈ സാഹചര്യത്തില്‍ താന്‍ വല്ലാതെ ഭയപ്പെട്ടുവെന്നും എങ്ങനെയാണ് ഇതുപോലെ ദിവസവും ഇവിടെ ജീവിക്കുന്നതെന്നും വിരാടിനോട് ചോദിച്ചുവെന്നും ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നു. ഇതാണ് താന്‍ ദിവസവും നേരിടുന്നതെന്നായിരുന്നു വിരാട് നല്‍കിയ മറുപടി.