ന്യൂസ് ഡെസ്ക് : ലോകകപ്പില്‍ ഐസിസി, ഇന്ത്യയെ ചാമ്പ്യന്മാരാകാൻ സഹായിക്കും എന്ന ഞെട്ടിക്കുന്ന പ്രസ്താവനയുമായി മുൻ ഇന്ത്യൻ താരം വീരേന്ദര്‍ സേവാഗ്.ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ എന്ത് വില കൊടുത്തും ഐസിസി ഇന്ത്യയെ വിജയിപ്പിക്കും എന്നാണ് സേവാഗ് പറയുന്നത്. അതിലൂടെ വലിയ രീതിയില്‍ സാമ്പത്തികനേട്ടം കൈവരിക്കാൻ ഐസിസിക്ക് സാധിക്കുമെന്നും സേവാഗ് പറയുന്നു. അതിനാല്‍ തന്നെ ഈ ലോകകപ്പില്‍ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണമാണ് ഐസിസിയുടെ കരുത്ത് എന്ന് സേവാഗ് വിലയിരുത്തുന്നു. ക്രിക്ബസ് സംഘടിപ്പിച്ച ഒരു ഷോയില്‍ സംസാരിക്കവെയാണ് സേവാഗിന്റെ ഈ വിവാദ പരാമര്‍ശം.
“ഇത്തവണത്തെ ലോകകപ്പില്‍ ഐസിസി ഇന്ത്യൻ ടീമിനെ സഹായിക്കും. മത്സരങ്ങള്‍ക്കുള്ള പിച്ചുകള്‍ തയ്യാറാക്കുന്നത് ഇന്ത്യയുടെ ഗ്രൗണ്ട്സ്മാൻമാരാണ്. ഇന്ത്യൻ ടീം ടൂര്‍ണമെന്റ് സെമിയിലൊ ഫൈനലിലോ എത്തുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അനുകൂലമായ പിച്ച് നിര്‍മ്മിച്ച് അവര്‍ നമ്മളെ സഹായിക്കും. അതുകൊണ്ടു തന്നെ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ വിജയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അക്കാര്യത്തില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്.താരം വിരാട് കോഹ്ലിയായിരിക്കും എന്നാണ് സേവാഗിന്റെ അഭിപ്രായം. “റണ്‍സിനായി ദാഹിക്കുന്ന ഒരു താരമാണ് വിരാട് കോഹ്ലി. മറ്റൊരു ഇന്ത്യൻ ബാറ്ററിലും അത്തരമൊരു ദാഹം ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മ 5 സെഞ്ച്വറികള്‍ നേടിയതിനെപ്പറ്റി വിരാട് കോഹ്ലി ചിന്തിക്കുന്നുണ്ടാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തവണത്തെ ലോകകപ്പില്‍ തനിക്കുള്ള ഊഴമാണ് എന്നാവും വിരാട് കരുതുന്നത്. കോഹ്ലി എല്ലായിപ്പോഴും വലിയ മത്സരങ്ങളുടെ താരമാണ്. അടുത്ത തവണ ലോകകപ്പില്‍ കോഹ്ലിക്ക് കളിക്കാൻ സാധിച്ചില്ലെങ്കിലും, ഇത്തവണത്തെത് ആരാധകര്‍ക്കായി അവിസ്മരണീയമാക്കി മാറ്റാൻ കോഹ്ലി ആഗ്രഹിക്കുന്നുണ്ടാവും.”- സേവാഗ് കൂട്ടിച്ചെര്‍ത്തു. മാത്രമല്ല ടൂര്‍ണമെന്റിന്റെ അവസാന ഭാഗം വരെ ഇന്ത്യ തുടരുകയാണെങ്കില്‍ മാത്രമേ വ്യൂവര്‍ഷിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാവു. ഇതോടൊപ്പം സ്പോണ്‍സര്‍ഷിപ്പില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും ഇന്ത്യയുടെ ലോകകപ്പിലെ മുൻപോട്ടു പോക്ക് ഐസിസിയെ സഹായിക്കും.”- സേവാഗ് പറയുന്നു.