വിവാഹത്തിന് പ്രണവ് മോഹൻലാൽ എത്തിയില്ലേ? ഇപ്പോൾ എവിടെയാണ്? വിശാഖിന്റെ മറുപടി…

നിർമ്മാതാവും തീയേറ്റർ ഉടമയുമായ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹമായിരുന്നു ഇന്നലെ. താരനിബിഢമായ വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നത്. അപ്പോഴും പ്രണവ് മോഹൻലാൽ വിവാഹത്തിന് എത്തിയില്ലേ എന്നാണ് ആരാധകർ തിരക്കുന്നത്. തിരുവനന്തപുരം സുബ്രഹ്‌മണ്യ ഹാളിൽവച്ചായിരുന്നു വിവാഹച്ചടങ്ങ്. മോഹൻലാൽ, ശ്രീനിവാസൻ, റഹ്‌മാൻ, മണിയൻപിള്ള രാജു, എം.ജി. ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, മല്ലികാസുകുമാരൻ, ലിസ്സി, മേനക, തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിന് വേണ്ടി എത്തിച്ചേർന്നത്.

വിവാഹത്തിന് പ്രണവ് എത്തിയില്ലേ എന്ന ചോദ്യത്തിന് വിശാഖ് തന്നെ മാധ്യമങ്ങളോട് മറുപടി പറഞ്ഞിരിക്കുകയാണ്. പ്രണവ് ഒരു ട്രിപ്പിലാണ് എന്നാണ് അദ്ദേഹം പ്രണവ് എത്തിച്ചേരാത്തതിനെ കുറിച്ച് പറഞ്ഞത്.. കല്യാണ നിശ്ചയത്തിന് അവൻ വന്നിരുന്നു.. അതും ഒരു യാത്രയ്ക്കിടെ തന്റെ കല്യാണ നിശ്ചയത്തിന് വേണ്ടി മാത്രം വന്നതാണ്.. ഇപ്പോൾ അവൻ ഒരു ട്രിപ്പിലാണ്.. വരില്ലെന്ന് പറഞ്ഞിരുന്നു… ഈ വർഷം മുഴുവൻ ട്രിപ്പിലാണ് എന്നും.. അത് അടുത്ത വർഷം മുഴുവനായി സിനിമയിലേക്ക് തിരിയുന്നതിന് വേണ്ടിയുള്ള പ്രിപ്പറേഷനിൽ ആണ് പ്രണവ് എന്നും വിശാഖ് പറഞ്ഞു. എല്ലാവരും എത്തിയിരുന്നു. എല്ലാവരും എന്റെ സുഹൃത്തുക്കൾ ആണല്ലോ. നിങ്ങൾക്ക് അറിയാം ആരൊക്കെയാണ് എന്റെ സുഹൃത്തുക്കൾ എന്ന്. അവർ എല്ലാം എത്തിയിരുന്നു… എന്നും വിശാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രീനിയേട്ടനും ലാലേട്ടനും വന്നതും വലിയ സന്തോഷമായി.. . സത്യത്തിൽ അവർ ഒരുമിച്ചു ഇരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാരണം നമ്മുടെ കല്യാണമുഹൂർത്തതിന് അതും കൂടി കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. അവർ ഇരുന്നത് എന്റെ നേരെ ആയിരുന്നു എന്നും മനസ്സ് നിറഞ്ഞ് ആ സംഗമം കൂടി കാണാൻ സാധിച്ചു എന്നും വിശാഖ് പറയുന്നു. വിവാഹത്തിന് ആശംസകൾ നേർന്ന് എത്തിച്ചേർന്ന എല്ലാവർക്കും വിശാഖിന്റെ വധു അദ്വൈത ശ്രീകാന്തും നന്ദി അറിയിച്ചു.

Hot Topics

Related Articles