കോട്ടയം : നരേന്ദ്ര മോദി സർക്കാറിന്റെ 9-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുക്കുന്ന വിശാൽ ജനസഭ ജൂൺ 18 ഞായറാഴ്ച്ച കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറി യത്തിൽ നടക്കും. ബി ജെ പി ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ അധ്യക്ഷത വ ഹിക്കുന്ന സമ്മേളനം മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി, പാർലമെന്റ് മണ്ഡലം ഇൻ ചാർജ് ടി.പി സിന്ധുമോൾ എന്നിവർ പ്രസംഗിക്കും. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ആയി രണ്ടായിരം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും.
Advertisements