വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കണം: ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച്

കൊച്ചി: വിഴിഞ്ഞം പദ്ധതിപ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് വ്യവസ്ഥകൾക്കുവിധേയമായുള്ള പുനരധിവാസ പാക്കേജ് നടപ്പിലാക്കിയശേഷമേ തുറമുഖനിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾപോലും ആരംഭിക്കാവൂ എന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഓൺലൈനിൽ വിളിച്ചുചേർത്ത മനുഷ്യാവകാശ സംഘടനാ നേതൃകൺവെൻഷനിലാണ് ഈ ആവശ്യമുയരർന്നത്.

Advertisements

വല്ലാർപാടം പദ്ധതിക്കു സമാനമായ പ്രവർത്തികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ കർഷക സമരത്തിന് സമാനമായ ജനകീയമുന്നേറ്റം നടത്തുമെന്നും സംഘടന അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് ജനറൽ സെക്രട്ടറി ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനായി. മുൻ ആലപ്പുഴ എം.പി ഡോ. മനോജ് കുരിശിങ്കൽ വിഷയാവതരണം നടത്തി. നോർത്ത് ഈസ്റ്റേൺ ഫ്രോൺടിയർ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. ആർ സുഗതൻ, മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസ്, ജോഷി ജോർജ്ജ്, റിട്ട. ചീഫ് എഞ്ചിനീയർ പി.എ. ഷാനവാസ്, നടൻ ആദം അയൂബ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.