ജനകീയ സംഗീതത്തിന്റെ സ്വരത്തിന് ചെങ്ങന്നൂരില്‍ ചിതയൊരുങ്ങും; വി.കെ ശശിധരന്‍ ഓര്‍മ്മയായി

ചെങ്ങന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരന്‍ (83) അന്തരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ചെങ്ങന്നൂരിലെ മകളുടെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിന് പൊതുവില്‍ നികത്താനാകാത്ത നഷ്ടമാണ് വി കെ എസ് എന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കി.

Advertisements

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലായിരുന്നു വി.കെ.എസ് എന്ന വി.കെ. ശശിധരന്റെ ജനനം. ആലുവ യു.സി കോളജിലെ പഠനത്തിന് ശേഷം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. 30 വര്‍ഷം ശ്രീനാരായണ പോളിടെക്‌നിക്കില്‍ അധ്യാപകനായിരുന്നു. പിന്നീട് വകുപ്പ് മേധാവിയായി വിരമിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍, ബാലവേദി കണ്‍വീന, കൊല്ലം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിലെ നാലു ഗാനങ്ങള്‍ ‘ശിവന്‍ ശശി’ എന്ന പേരില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, ടാഗോറിന്റെ ഗീതാഞ്ജലി എന്നീ കവിതകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് വി.കെ.എസിനെ ശ്രദ്ധേയനാക്കി. ശാസ്ത്രാവബോധം വളര്‍ത്തുന്ന ഗാനങ്ങള്‍ ജനകീയമാക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. കര്‍ണാടക സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം നിരവധി സമാന്തര സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

Hot Topics

Related Articles