മോസ്കോ : ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിര്‍ പുടിൻ. ശനിയാഴ്ചയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്.വിഡിയോ കോണ്‍ഫറൻസിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പുടിൻ അറിയിച്ചു. റഷ്യക്ക് വേണ്ടി വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് അടുത്ത മാസം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.
സമ്മേളനവേദിയായ ദക്ഷിണാഫ്രിക്കയിലെത്തുന്നതിനേക്കാള് തന്റെ സാന്നിധ്യം റഷ്യയില്‍ ആവശ്യമുണ്ടെന്ന് പുടിൻ പറഞ്ഞു. പരസ്പരമുള്ള ഉടമ്ബടി പ്രകാരം വ്ലാഡമിര്‍ പുടിൻ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റാംഫോസയുടെ വക്താവ് വിൻസെന്റ് മാഗ്വേനിയ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗസ്റ്റ് 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് ബ്രിക്സ് സമ്മേളനം നടക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കൂടിയായിരുന്നു പുടിന് സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിലായിരുന്നു വാറണ്ട്. റഷ്യ വിട്ട് പുടിൻ ദക്ഷിണാഫ്രിക്കയിലെത്തുമ്ബോള് വാറണ്ട് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സൗത്ത് ആഫ്രിക്കയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.