ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പുടിന് എത്തുന്നത്.
ഉച്ചക്കുശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
പ്രതിരോധ, സാങ്കേതിക, വ്യാപാര മേഖലകളിലെ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 2019 നവംബറില്‍ ബ്രസീലിയയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം മോദിയും പുടിനും നടത്തുന്ന കൂടിക്കാഴ്ചയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉച്ചകോടിയില്‍ മോദിയും പുടിനും ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകള്‍ അവലോകനം ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
മോദി-പുടിന് കൂടിക്കാഴ്ചക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും റഷ്യന്‍ വിദേശകാര്യമന്ത്രിമാരായ സെര്‍ജി ലാവ്റോവ്, സെര്‍ജി ഷോയ്ഗു എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും.