വഖഫ്‌ മദ്രസ്സ സംരക്ഷണ ചർച്ചാ സംഗമം എസ് ഡി പി ഐ സംഘടിപ്പിച്ചു

ചങ്ങനാശേരി : വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും മദ്രസകൾ അടച്ചു പൂട്ടാനുമുള്ള ഫാസ്സിസ്സ്റ്റ് നീക്കങ്ങൾക് എതിരെ എസ് ഡി പി ഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ്‌ മദ്രസ്സ സംരക്ഷണ ചർച്ചാ സംഗമം ചങ്ങനാശേരി ഫലാഹിയ കോളേജ് പ്രിൻസിപ്പൽ ഹുസൈൻ മൗലവി ഉദ്ഘാടനം ചെയ്തു.കോട്ടയം സേട്ട് ജുമാ മസ്ജിദ് ചീഫ് ഇമാം സാദിഖ് മന്നാനി വിഷയവതരണം നടത്തി.മണ്ഡലം പ്രസിഡന്റ്‌ അൽത്താഫ് ഹസ്സൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അമീർ ഷാജിഖാൻ സ്വാഗതം ആശംസിച്ചു. ട്രഷറർ അൻസൽ പായിപ്പാട് നന്ദി രേഖപ്പെടുത്തി.ജില്ലാ കമ്മിറ്റി അംഗം നൗഷാദ് കൂനംന്താനം സംബന്ധിച്ചു. മണ്ഡലത്തിലെ പ്രമുഖരായ ആളുകൾ ചർച്ച സംഗമത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles