കോട്ടയം : വെള്ളക്കരം കൂട്ടിപ്പിഴിഞ്ഞെടുക്കുന്ന സർക്കാരിന്റെ കൺമുന്നിൽ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് രണ്ട് മാസം ..! കോട്ടയം അറുത്തുട്ടി പാലത്തിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാക്കുന്നത്. മാസങ്ങളായി നാട്ടുകാർ പരാതിപ്പെട്ടിട്ടും വെള്ളം പാഴാകുന്നത് പരിഹരിക്കാൻ നടപടിയില്ലന്നാണ് ആക്ഷേപം. വെള്ളക്കരം കുത്തനെ കുട്ടിയതിന് എതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് മാസങ്ങളായി ഈ പൈപ്പ് ലൈനിൽ നിന്ന് വെള്ളം പാഴാകുന്നത്.
കോട്ടയം കുമരകം റോഡിൽ അറുത്തുട്ടി ഭാഗത്ത് അറുത്തൂട്ടി തോടിന് മുകളിലുള്ള ഭാഗത്തായാണ് പാലം ഉള്ളത്. ഈ പാലത്തിൽ നിരവധി പൈപ്പ് ലൈനുകൾ ഉണ്ട്. ഈ പൈപ്പ് ലൈൻ പൊട്ടിയാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. ഒരു ദിവസം ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലാണ്. വിഷയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.