വാട്‌സ്അപ്പിലെ മെസേജുകളെ അഡ്മിന് ഇനി പേടിക്കേണ്ട; ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾ ഇനി അഡ്മിന് ഡിലീറ്റ് ചെയ്യാം; പുതിയ അപ്‌ഡേഷനുമായി വാട്‌സ് അപ്പ്

ലണ്ടൻ: വാട്‌സ്അപ്പിലെ അപകടകാരികളായ മെസേജുകളെ ഇനി അഡ്മിന് പേടിക്കേണ്ട. ഗ്രൂപ്പുകളിൽ വരുന്ന ദോഷകരമായതും അല്ലാത്തതുമായി എല്ലാ മെസേജുകളെയും ഡിലീറ്റ് ചെയ്യാനുള്ള അധികാരം ഇനി വാട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിനുകൾക്ക് ലഭിക്കും. പുതിയ അപ്‌ഡേഷൻ പ്രകാരമാണ് ഇപ്പോൾ വാട്‌സ്അപ്പിൽ പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഗ്രൂപ്പുകളിൽ ഡീലീറ്റ് യുദ്ധവും തുടങ്ങിയിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസമാണ് വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ അഡ്മിന് എല്ലാ മെസേജുകളും ഡിലീറ്റ് ചെയ്യുന്നതിനുള്ള അധികാരം നൽകിയുള്ള ഫീച്ചർ അവതരിപ്പിച്ചത്. ഇതിനു പിന്നാലെ തന്നെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഈ ഫീച്ചർ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ന് ഉച്ച മുതൽ തന്നെ വാട്‌സ്അപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്. വാട്‌സ്അപ്പിന്റെ പുതിയ അപ്‌ഡേറ്റിലാണ് ഈ ഫീച്ചർ ഒരുക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാട്‌സ്അപ്പ് അപ്‌ഡേറ്റ് ചെയ്ത് പരിശോധിക്കുന്നവർക്ക് ഈ ഫീച്ചർ ലഭിക്കും. നേരത്തെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പലരും ഷെയർ ചെയ്യുന്ന സന്ദേശങ്ങളുടെ പേരിൽ അഡ്മിനുകൾ കുടുക്കിലായിരുന്നു. പുതിയ അപ്‌ഡേഷൻ പൂർത്തിയാകുന്നതോടെ അഡ്മിനുകൾക്കാണ് ഏറെ ആശ്വാസം. ഗ്രൂപ്പിൽ ഓരോ അംഗങ്ങളും ഇടുന്ന സന്ദേശങ്ങൾ പരിശോധിച്ച് ഡിലീറ്റ് ചെയ്യാനും, ആവശ്യമുള്ളവ നിലനിർത്താനും സാധിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം.

Hot Topics

Related Articles