ഇടുക്കി : ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ബിജെപി സ്ഥാനാർത്ഥികളെ വളരെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.വയനാട്ടില്‍ രാഹുല്‍ഗാന്ധി എങ്കില്‍ ബിജെപി മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസില്‍നിന്ന് വയനാട് സീറ്റ് തിരിച്ചെടുക്കും. ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കും അങ്ങനെ എങ്കില്‍ വയനാട്ടില്‍ മത്സരിക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന് ഏതെങ്കിലും തരത്തില്‍ അർഹമായ അനുകൂല്യങ്ങള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി കേന്ദ്രസർക്കാർ അല്ല. സംസ്ഥാന സർക്കാർ കൃത്യമായി കേന്ദ്രം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാത്തതാണ് കാരണം. കേന്ദ്രം വിവേചനം കാട്ടുന്ന പരാതി സുപ്രീം കോടതി പോലും കാര്യമായി എടുത്തില്ല. അതുകൊണ്ടാണ് പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാൻ നിർദ്ദേശിച്ചത്. വന്യജീവികളുടെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര ഗവണ്മെന്റ് കൊടുക്കുന്ന പണം പോലും ഇവിടെ ഉപയോഗിക്കുന്നില്ല. എന്നിട്ടും ഇതൊരു രാഷ്ട്രീയആയുധമാക്കാൻ ഇടതുമുന്നണി ശ്രമിക്കുകയാണ്. പ്രതിപക്ഷവും ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.