വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച്‌ രണ്ട് എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഭൂമിയുടെ അവകാശി ആരെന്ന ചോദ്യം കോടതി കയറിയതോടെ നിയമക്കുരുക്കും അവകാശ തര്‍ക്കങ്ങളും ഒഴിവാക്കി ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാരിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.

Advertisements

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനാണ് മോഡല്‍ ടൗണ്‍ഷിപ്പ് പ്രപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചതും ഭൂമി കണ്ടെത്തിയതും. ഏറ്റവും അനുയോജ്യമെന്ന് സര്‍ക്കാര്‍ കരുതുന്ന ഭൂമി വൈത്തിരി കല്‍പ്പറ്റ വില്ലജുകളിലാണ്. വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ പെട്ട നെടുമ്ബാല എസ്റ്റേറ്റില്‍ 65.41 ഹെക്ടറും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിന്ന് 78.73 ഹെക്ടറും ഏറ്റെടുക്കാൻ നടപടികളും തുടങ്ങി. ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാൻ റവന്യു വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന് കാണിച്ച്‌ പിന്നാലെ മറ്റൊരുത്തരവും വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഭൂമിയില്‍ സര്‍ക്കാരിന് അവകാശം ഇല്ലെന്നും ഏറ്റെടുക്കാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയിലെത്തിയതോടെ പ്രശ്നം സങ്കീര്‍ണ്ണമായി. തര്‍ക്ക തുക കോടതിയില്‍ കെട്ടിവച്ച്‌ ഭൂമി ഏറ്റെടുക്കലിലേക്ക് സര്ക്കാര്‍ പോയാല്‍ ടൗണ്‍ഷിപ്പിന്‍റെ ഗുണഭോക്താക്കളുടെ ഉടമസ്ഥാവകാശം പ്രതിസന്ധിയിലാകും. ദുരന്ത നിവാരണ നിയമപ്രകാരമെങ്കില്‍ താല്‍ക്കാലിക ഏറ്റെടുക്കലിന് മാത്രമെ വ്യവസ്ഥയുള്ളു എന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം.

കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ ടൗണ്‍ഷിപ്പിന് മറ്റ് ഭൂമികള്‍ പരിഗണിക്കേണ്ടിവരും. നടപടികളില്‍ ഇനിയും കാലതാമസവും വരും. സാഹചര്യം ഇതായിരിക്കെ ടൗണ്‍ഷിപ്പ് വേണ്ട പുനധിവാസത്തിന് തുക കൈമാറിയാല്‍ മതി എന്ന അഭിപ്രായം ദുരന്ത ബാധിതരില്‍ നിന്ന് ഉയരുന്നതും സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളിയാണ്.

Hot Topics

Related Articles