കോട്ടയം : പ്രളയ ദുരന്തത്തിൽ തകർന്ന വയനാടിന് ധനസഹായം നൽകാൻ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള ഒരുങ്ങുന്നു. വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലൂടെ ഒരു കോടി രൂപ സമാഹരിക്കുന്നതിനാണ് ഒരുങ്ങുന്നത്. ഇത് വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആയി കൈമാറും. വയനാടിന് ഒരു കൈത്താങ്ങ് എന്ന സഹായ പദ്ധതിയുടെ ആദ്യ സംഭാവന ജില്ലാ പ്രസിഡണ്ട് ഏ ആർ രാജനിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് കെജി ഗോപകുമാർ ഏറ്റുവാങ്ങി.
Advertisements