തൊടുപുഴ : വയനാട്ടിലെ ചൂരൽമലയിലും മുണ്ടകൈയിലും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും അനേകമാളുകളുടെ ജീവൻ നഷ്ടപ്പെടുകയും ഒരു പ്രദേശമാകെ തകരുകയും ചെയ്ത സംഭവത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ എ അതീവ ദുഃഖം രേഖപ്പെടുത്തി.
വയനാട് ദുരന്തത്തിൻ ഒരു പ്രദേശം ഒന്നാകെ വിറങ്ങലിച്ച് നിൽക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജീവനും സ്വത്തുക്കളും നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഏവരും മുന്നിട്ടിറങ്ങണം. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലാ പിന്തുണയും സഹായവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇത്. ഇത് മനസിലാക്കി മരണപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുംബങ്ങൾക്ക് സഹായം അടിയന്തിരമായി നൽകണം. ദുരന്തത്തിൽ നഷ്ടമായ പ്രദേശത്തെ വീണ്ടെടുക്കുവാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.