ഇന്ത്യ വെസ്റ്റ്ഇൻഡീസ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് 44 റണ്ണിന്റെ വിജയം; വിൻഡീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ഉജ്വല വിജയം. 44 റണ്ണിന്റെ ഉജ്വല വിജയമാണ് ടീം ഇന്ത്യ നേടിയത്. ഹൃദയം കൊണ്ടു പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരാണ് വിജയം സമ്മാനിച്ചത്. സൂര്യകുമാർ യാദവ് (64), കെ.എൽ രാഹുൽ (49) എന്നിവർ ബാറ്റുകൊണ്ടും, നാല് വിക്കറ്റ് നേടിയ പ്രതീഷ് കൃഷ്ണയും, രണ്ടു വിക്കറ്റ് നേടിയ ഷാർദൂൽ താക്കൂറും പന്തുകൊണ്ടും ഇന്ത്യയെ രക്ഷിച്ചു. 44 റൺ നേടിയ ബ്രൂക്ക്‌സ് മാത്രമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട സ്‌കോർ നേടിയത്.

Advertisements

ക്യാപ്റ്റൻ രോഹിത്തിനൊപ്പം ഋഷഭ് പന്താണ് ഇന്ത്യൻ ഇന്നിംങ്‌സ് ഓപ്പൺ ചെയ്തത്. ടീമിലേയ്ക്കു മടങ്ങിയെത്തിയ ശിഖർ ധവാൻ പുറത്തിരുന്നപ്പോൾ, കെ.എൽ രാഹുൽ മൂന്നാമനായാണ് ക്രീസിൽ എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റണ്ണെടുത്തപ്പോൾ, രണ്ടാമത് ബാറ്റിംങിനിറങ്ങിയ വിൻഡീസ് 193 ന് പുറത്താക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ പോലും ടീം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ വിൻഡീസിന് സാധിച്ചില്ല.

Hot Topics

Related Articles