കോട്ടയം : പുതുവർഷആഘോഷ രാവിൽ വ്യാപാര സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് പിറന്ന നാടിനെ നശിപ്പിക്കുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മാരക ലഹരിക്കും എതിരെ ബോധവൽക്കരണ ആഹ്വാനവുമായി മൊബൈൽ ഫോൺ അസോസിയേഷൻ എം ആർ ആർ എ കേരള യുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി പ്രതിമയ്ക്ക് സമീപം രാത്രി 12 പിഎം ന് നടത്തിയ ലഹരി വിരുദ്ധ സംഗമത്തിൽ കോട്ടയം എസ് പി കെ . കാർത്തിക് ലഹരി വിരുദ്ധ ജ്വാല തെളിയിച്ചു
സംസ്ഥാന ടെഷറർ നൗഷാദ് പനച്ചിമൂട്ടിൽ അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഹബീസ് ഏറ്റുമാനൂർ ജില്ലാ ട്രെഷറർ മുഹമ്മദ് ഷാജഹാൻ ജില്ലാ സംസ്ഥാന നേതാക്കൾ ആയ ബേബി കുടയം പടി, ,ഹാരിസ് കറുകച്ചാൽ, ഷൈജു കടുവാക്കുളം, നൗഷാദ് സൂം റാഫി കോട്ടയം, എന്നിവർ നേതൃത്വം കൊടുത്തു.