എന്തെങ്കിലും തരത്തിൽ ഒരു ഇറച്ചി എങ്കിലും ഭക്ഷണത്തിൽ ഒരു നേരം എങ്കിലും ഉൾപ്പെടുത്താൻ ഇഷ്ടപെടുന്നവർ ആണ് നമ്മളിൽ പലരും. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന ചിലർ ചിക്കനും മട്ടനുമെല്ലാം പൂർണമായി ഒഴിവാക്കാറുണ്ട്. ഭാരം കുറയ്ക്കാൻ ഇവയിൽ ഏതാണ് കൂടുതൽ നല്ലത്? ചിക്കനോ മട്ടണോ? നമുക്ക് പരിശോധിക്കാം.
100 ഗ്രാം കോഴിയിറച്ചിയിൽ 140 കലോറിയും 24.11 ഗ്രാം പ്രോട്ടീനും 3.12 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (യുഎസ്ഡിഎ) വ്യക്തമാക്കുന്നു. ഇതുകൂടാതെ, കാൽസ്യം, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് ചിക്കൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആട്ടിറച്ചിയെ അപേക്ഷിച്ച് ചിക്കനിൽ കൊഴുപ്പിന്റെ അളവ് കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ചിക്കൻ സഹായിക്കും. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏതെങ്കിലും ഡയറ്റ് പ്ലാൻ പിന്തുടരുന്നവർക്കും ആട്ടിറച്ചിക്ക് പകരം ചിക്കൻ ഉൾപ്പെടുത്താം.
ചിക്കനേക്കാൾ കൂടുതൽ പ്രോട്ടീൻ മട്ടണിൽ കാണപ്പെടുന്നു. എന്നാൽ കോഴിയിറച്ചിയിൽ കലോറി കുറവാണ്. കലോറി കുറവായതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ചിക്കൻ സൂപ്പ്, ഗ്രിൽഡ് ചിക്കൻ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. ശരീരഭാരം കുറയ്ക്കാൻ ആഴ്ചയിൽ രണ്ട് തവണ 100 ഗ്രാം ചിക്കൻ കഴിക്കാമെന്ന് ഡയറ്റീഷ്യൻ പറയുന്നു.