കഴിഞ്ഞ വർഷത്തെ ഓസ്ക്കാർ പുരസ്ക്കാര വേദിയിൽ അവതാരകനായ ക്രിസ് റോക്കിനെ നടൻ വിൽ സ്മിത്ത് വേദിയിൽ കയറി തല്ലിയത് ഏറെ വിവാദമായ സംഭവമായിരുന്നു. വിൽ സ്മിത്തിന്റെ ഭാര്യക്കെതിരെ നടത്തിയ പരാമർശമായിരുന്നു അദ്ദേഹത്തിനെ പ്രകോപിതനാക്കിയത്.
ഈ വർഷത്തെ ഓസ്കർ പ്രഖ്യാപനച്ചടങ്ങുകൾ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഈ സംഭവത്തേക്കുറിച്ചുള്ള ക്രിസ് റോക്കിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടന്നതിന്റെ പേരിൽ ഇരവാദത്തിനില്ല താനെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ തന്നെ കാണാനാവില്ലെന്നും അതൊരിക്കലും സംഭവിക്കില്ലെന്നും ക്രിസ് പറഞ്ഞു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം. അത് ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നും ക്രിസ് റോക്ക് ചൂണ്ടിക്കാട്ടി.
“വിൽ സ്മിത്തിനെ ഞാൻ എപ്പോഴും സ്നേഹിക്കും. എന്റെ ജീവിതകാലം മുഴുവനും. ഞാൻ തിരിച്ചടിക്കാതെ ഇരുന്നത് എന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം എന്റെ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത് അതാണ്. സാമൂഹ്യ നീതിക്കുവേണ്ടിയും പാർശ്വൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്.” ക്രിസ് കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ളിക്സ് സംപ്രേഷണം ചെയ്യുന്ന ക്രിസ് റോക്ക് സെലക്റ്റീവ് ഔട്ട്റേജ് എന്ന പരിപാടിയിലാണ് ക്രിസ് ഒരുവർഷം മുമ്പ് നടന്ന സംഭവത്തേക്കുറിച്ച് പറഞ്ഞത്.
സംഭവത്തിൽ വിൽ സ്മിത്ത് അക്കാദമിയോടും ക്രിസ് റോക്കിനോടും പിന്നീട് മാപ്പ് പറയുകയും അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആന്റ് ആർട്ടിൽ നിന്ന് രാജിവെയ്ക്കുകയും ചെയ്തിരുന്നു.