തൃശൂര്‍ മാരാത്ത് ലൈനില്‍ കിടപ്പുരോഗിയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തെത്തുടര്‍ന്നാണ് വീട്ടില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ ചാണിക്കല്‍ കാറാന്തല ദേശത്ത് ലക്ഷ്മിനിവാസില്‍ സുനിത(50) യെ അറസ്റ്റ് ചെയ്തത്.
Advertisements
മോഷ്ടിച്ച സ്വര്‍ണമാല പണയം വെച്ച പണമിടപാട് സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. സബ് ഇന്‍സ്പെക്ടര്‍മാരായ കെ. ജോര്‍ജ് മാത്യു, കെ. ജിനികുമാര്‍, എ.എസ്.ഐ. കെ. ദുര്‍ഗാലക്ഷ്മി, സിപി.ഓ നിത്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.