വി.ടി ബല്‍റാമിന്റെ കാര്‍ തട്ടി യുവതിക്ക് പരിക്ക്; വാഹനം നിര്‍ത്താതെ പോയെന്ന് ആക്ഷേപം

കൊയിലാണ്ടി: മുന്‍ എംഎല്‍എ വി ടി ബല്‍റാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്ക്. നടേരി മൂഴിക്കുമീത്തല്‍ കുഞ്ഞാരി സഫിയക്കാണ് പരിക്കേറ്റത്. ശനി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിനുസമീപമായിരുന്നു അപകടം. കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയ സഫിയ, പരിക്കേറ്റിട്ടും വാഹനം നിര്‍ത്താതെ പോയെന്ന് ചൂണ്ടിക്കാണിച്ച്, പൊലീസില്‍ പരാതി നല്‍കി. ഇവരുടെ കൈക്കാണ് പരിക്കേറ്റത്.

Advertisements

അതേസമയം, യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തിയെങ്കിലും ബല്‍റാം കാറില്‍നിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവില്‍ ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.

Hot Topics

Related Articles