കാസർകോട്: കാസർകോട് എരിക്കുളത്ത് യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റു ചെയ്തു. ചിറപ്പുറം സ്വദേശി ഷീജയാണ് ഈ മാസം 19 ന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഷീജയുടെ ഭർത്താവ് ജയപ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റംമാണ് ജയപ്രകാശിനു മേൽ നീലേശ്വരം പൊലീസ് ചുമത്തിയിരിക്കുന്നത്.
Advertisements