വനിതകൾക്ക് സ്വയംതൊഴിൽവായ്പ ; 18 നും 55 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

കോട്ടയം:
സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം.

Advertisements

നിശ്ചിത വരുമാന പരിധിയിൽപ്പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശ നിരക്കിൽ വായ്പ നൽകും. അഞ്ചു വർഷം കൊണ്ട് തിരിച്ചടയ്ക്കണം. കുടുംബശ്രീ സി.ഡി.എസുകൾക്ക് ഒന്നര കോടി രൂപ വരെയും സ്വയംസഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കർമ്മസേന / ശുചീകരണ തൊഴിലാളി യൂണിറ്റുകൾക്ക് ആറു ലക്ഷം രൂപ വരെയും വായ്പ നൽകും. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും വനിതാ വികസന കോർപ്പറേഷൻ കോട്ടയം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04812930323

Hot Topics

Related Articles