മസ്കത്ത്: ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസ്സും നിറയ്ക്കാൻ അവർ വീണ്ടുമെത്തുന്നു. ഒരു കാലഘട്ടത്തിന്റെ ആവേശമായിരുന്ന ക്രിക്കറ്റിലെ ഇതിഹാസങ്ങൾ വീണ്ടും ഒത്തുചേരുകയാണ്.ഒമാനിലെ അല്‍ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ജനുവരിയില്‍ നടക്കുന്ന പ്രഥമ ലെജന്‍ഡ് ക്രിക്കറ്റ് ലീഗിലാണ് ക്രിക്കറ്റ് മൈതാനങ്ങളെ കോരിത്തരിപ്പിച്ചിരുന്ന ഇതിഹാസങ്ങള്‍ ഒരു ടീമിനായി കളിക്കാനൊരുങ്ങുന്നത്.
പ്രശസ്തരായ പഴയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യ ലയണ്‍സ്, ഇന്ത്യ, റെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്നിങ്ങനെ മൂന്ന് ടീമുകളാണ് ഉണ്ടാകുക. ഏഷ്യ ലയണ്‍സിന്റെ താരങ്ങളെയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളുതിര്‍ക്കാന്‍ ഓപണര്‍ ബാറ്റ്സ്മാന്മാരായി സനത് ജയസൂര്യയും ശാഹിദ് അഫ്രീദിയും ബൗളിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ബാറ്റസ്മാന്മാരെ വട്ടംകറപ്പിക്കാന് മുത്തയ്യ മുരളീധരന്, തീതുപ്പുന്ന പന്തുകളുമായി ചാമിന്ദവാസും ശുഹൈബ് അക്തറും… അങ്ങനെ ലോകോത്തര താരങ്ങൾ വീണ്ടും കളിക്കളത്തിൽ മാറ്റുരയ്ക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റ് രണ്ട് ടീമംഗങ്ങളുടെ പ്രഖ്യാപനം വരുംദിവസങ്ങളില്‍ നടക്കും. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ഇന്ത്യന്‍ ടീമിന്റ കോച്ചുമായിരുന്ന രവി ശാസ്ത്രിയാണ് കമീഷണര്‍. ഷാഹിദ് അഫ്രീദി, ജയസൂര്യ, മുത്തയ്യ മുരളീധരന്, ശുഹൈബ് അക്തര്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദില്ഷന്, അസ്ഹര്‍ മഹ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാ ഉള് ഹഖ്, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് യൂസഫ്, ഉമര്‍ ഗുല്‍, യൂനിസ് ഖാന്, അസ്കര്‍ അഫ്കാന്‍ എന്നീ താരങ്ങളാണ് ഏഷ്യ ലയണ്സിെന്റ ജഴ്സിയില്‍ അണിനിരക്കുന്നത്.
ടൂര്‍ണമെന്റിന്റെ ഷെഡ്യൂളുകളും മറ്റ് വിവരങ്ങളും ഉടന്‍ ലഭ്യമാകും. ലോകകപ്പ് ക്രിക്കറ്റ് ട്വന്റി 20 ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം മറ്റൊരു അന്താരാഷ്ട്ര ടൂര്ണമെന്റിനാണ് ഒമന്‍ വേദിയാകാന്‍ പോകുന്നത്. ഒരു കാലത്ത് ടി.വിയില്‍ കണ്ടിരുന്ന ഇഷ്ടതാരങ്ങളെ നേരിട്ട് കാണാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ഒമാനിലെ പ്രവാസികള്‍.