ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍

ന്യൂസ് ഡെസ്ക് : ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍. ഐസിസി ലോകകപ്പ് 2023 ഉദ്ഘാടന ദിനത്തിന്റെ ആനിമേറ്റഡ് ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.ആനിമേറ്റഡ് താറാവുകള്‍ ബാറ്റുമായി വിക്കറ്റുകള്‍ക്കിടയിലൂടെ ഓടുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗൂഗിള്‍ ഡൂഗിലില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ലോകകപ്പിന്റെ ക്രിക്കറ്റ് ലോകകപ്പ് പേജിലേക്കാണ് പോകുന്നത്.

Advertisements

അതേസമയം ഇന്ത്യ ആതിഥേയരാകുന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐസിസി) ന്റെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്നാണ് തുടക്കമായത്. ഇന്ത്യ പൂര്‍ണമായും ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പാണിത്. നാലാം തവണയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് വിരുന്നെത്തുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് ആദ്യമത്സരം ആരംഭിച്ചത്.

Hot Topics

Related Articles