പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നതായിരിക്കും എതിര് ടീമുകള്‍ക്ക് ഏറ്റവും പ്രയാസമേറിയ കാര്യമെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന് റിക്കി പോണ്ടിങ് സമ്മര്‍ദങ്ങളെ ഇന്ത്യ എങ്ങനെ മറികടക്കുമെന്നാണ് ഇനി കണ്ടറിയേണ്ടതെന്നും റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ഇക്കുറി മികച്ച തുടക്കമാണ് ലോകകപ്പില്‍ ലഭിച്ചിരിക്കുന്നത്.കളിച്ച ആദ്യ മൂന്ന് മത്സരങ്ങളിലും ജയം പിടിക്കാന്‍ ഇന്ത്യയ്ക്കായി. ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റിനും രണ്ടാം മത്സരം അഫ്ഗാനെതിരെ 8 വിക്കറ്റിനുമാണ് ടീം ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ 7 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ ജയം.
നിലവില്‍ ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെയാണ് രോഹിത് ശര്‍മയും സംഘവും നേരിടുന്നത്. ഈ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ ടീം ഇന്ത്യ നടത്തുന്നതിനിടെയാണ് റിക്കി പോണ്ടിങ്ങിന്റെ പ്രതികരണം.എല്ലാ എതിരാളികളെയും തോല്‍പ്പിക്കുന്ന ടീമായിരിക്കും ഇന്ത്യയെന്ന് ലോകകപ്പിന്റെ തുടക്കം മുതല്‍ ഞാന്‍ പറയുന്ന കാര്യമാണ്. ഏറ്റവും മികച്ച ടീമാണ് ഇന്ന് അവരുടേത്. ബാറ്റിങ്ങായാലും ബൗളിങ് ആയാലും എല്ലാ മേഖലയിലും ഇന്ത്യയ്ക്ക് വ്യക്തമായ അടിത്തറയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെയുള്ള ഈ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമായിരിക്കും. എന്നാല്‍, സമ്മര്‍ദഘട്ടങ്ങളെ എങ്ങനെ ടീം ഇന്ത്യ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍’ – ഐസിസിയോട് റിക്കി പോണ്ടിങ് പറഞ്ഞു. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് ടീം ഇന്ത്യ ക്രിക്കറ്റില്‍ നടത്തുന്നത്. ലോകകപ്പിന് മുന്‍പ് നടന്ന ഏഷ്യ കപ്പില്‍ കിരീടം സ്വന്തമാക്കാന്‍ ടീം ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്ബരയിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് കാട്ടി.
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇല്ലാതെയാണ് ടീം ഇന്ത്യ ഈ പരമ്ബര സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ലോകകപ്പിലേക്ക് എത്തിയപ്പോഴും ഇതേ മികവ് തുടരാന്‍ ഇന്ത്യന്‍ ടീമിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ 199 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ് മികവിലായിരുന്നു ജയത്തിലേക്ക് എത്തിയത്.